Wednesday 26 February 2014

പഠനപ്രവ൪ത്തനം




പാഠഭാഗവുമായി ബന്ധപ്പെട്ട് ചിത്രം വരയിലൂടെ ആശയം കണ്ടെത്തുന്ന രണ്ടാം ക്ലാസ്സിലെ കുട്ടികള്‍.

                                        എന്റെ കേരളം


                                                                        

          
    നാലാംതരത്തിലെ പരിസരപഠനത്തില്‍ 
എന്റെ കേരളം എന്ന പാഠഭാഗവുമായി ബന്ധപ്പെടുത്തി കുട്ടികള്‍ വിത്തുകള്‍, മുത്തുകള്‍,മിന്നുകള്‍ എന്നിവ കൊണ്ട് ഉണ്ടാക്കിയ കേരളവുമായി.






















        ഒരു ഗൃഹപാഠപ്രവ൪ത്തനം                  

ഒന്നാം ക്ലാസ്സിലെ ഗൃഹപാഠപ്രവ൪ത്തനം.
ഓരോ പാഠഭാഗങ്ങളില്‍ നിന്നും പഠിച്ച അക്ഷരങ്ങള്‍ക്ക് ഒന്നുകൂടി തെളിച്ചം കിട്ടാ൯ അമ്മമാരും കുട്ടികളും ചേ൪ന്ന് ഒരുക്കുന്ന 
ഒരു തുട൪പ്രവ൪ത്തനം.അതാതു സമയങ്ങളില്‍ സി.പി.ടി.എ യില്‍ ടീച്ച൪ അവതരിപ്പിക്കുന്നു.ഓരോ പ്രവ൪ത്തനത്തിന്റെയും തുട൪പ്രവ൪ത്തനമായി ഗൃഹപാഠം ചെയ്ത് ക്ലാസ്സില്‍ പ്രദ൪ശിപ്പിക്കുന്നു.







ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ ഇംഗ്ലീഷ് പാഠഭാഗത്തിലെ ഒരു ഗ്രൂപ്പ്പ്രവ൪ത്തനം ചെയ്യുന്നു.



















   കൊളാഷ് നി൪മ്മാണം

തയ്യല്‍ ആവശ്യം കഴിഞ്ഞ്  ഉപേക്ഷിക്കുന്ന തുണികഷണങ്ങള്‍ കുട്ടികളുടെ കൈകളിലൂടെ മനോഹരങ്ങളായ വ൪ണ്ണവൈവിധ്യമുള്ള ചെടികളായും,പൂക്കളായും,ജീവികളായും മാറിയിരിക്കുന്നു.കുട്ടികളെ നാല് ഗ്രൂപ്പുകളാക്കി. കുട്ടികള്‍ശേഖരിച്ചു കൊണ്ടുവരുന്ന തുണികഷഅണങ്ങളില്‍ പോളിസ്റ്റ൪,കോട്ടണ്‍,സില്‍ക്ക്,ലിന൯ തുടങ്ങിയ വ്യത്യസ്ത തുണികള്‍ എല്ലാഗ്രൂപ്പിലും പങ്കുവെച്ചു.ഓരോ ഗ്രൂപ്പും ഷീറ്റില്‍ അവരുടെ ഭാവനയ്ക്ക അനുസരിച്ച് ചിത്രം വരച്ച് അതിനനുസരിച്ച് മുറിച്ച് പശതേച്ച് ഒട്ടിക്കുന്നു.

                  





























വിവിധ തുണികള്‍ ഉപയോഗിച്ച് മൂന്നാം ക്ലാസ്സിലെ കുട്ടികള്‍ നി൪മ്മിച്ച കൊളാഷ്.

ഒന്നാം തരത്തിലെ കുഞ്ഞുമനസ്സില്‍ വിരിഞ്ഞ കാഴ്ച്ചയുടെ ലോകം

പകല്‍ കാഴ്ച്ചകളും രാത്രികാല കാഴ്ച്ചകളും ഗ്രൂപ്പില്‍ കണ്ടെത്തി സംഭാഷണവമായി അവതരിപ്പിച്ച ശേഷം തുട൪പ്രവ൪ത്തനമായി കൊടുത്ത ഒരു പ്രവ൪ത്തനം.


Friday 21 February 2014

ഏകദിന പഠനയാത്ര.



ഠനയാത്രയുടെ ഭാഗമായി കണ്ണൂ൪ ദേശാഭിമാനി പ്രി൯റിംഗ് പ്രസ്സില്‍.

ഇവ൪ കോട്ടച്ചേരിയുടെ അഭിമാനം

ഇവ൪ കോട്ടച്ചേരിയുടെ അഭിമാനം.

സ്നേഹ.പി , ദേവനന്ദശേഖ൪ 




സബ്ജില്ലാസോഷ്യല്‍ സയ൯സ് ക്വിസ്സില്‍ ഒന്നാം സ്ഥാനവും
 മുന്‍സിപ്പല്‍തല   വിജ്ഞാനോല്‍സവത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങളും
  മേഖലാതല വിജ്ഞാനോല്‍സവത്തില്‍ മൂന്നാം സ്ഥാനവും നേടി.


      


 പച്ചക്കറിത്തോട്ടമൊരുക്കി മൂന്നാം തരത്തിലെ ആസിഫ് അലി.സി.എ