Monday 23 June 2014

ശ്രീ സുധീന്ദ്ര ഫൗണ്ടേഷ൯ ചാരിറ്റബിള്‍ ട്രസ്റ്റ് ബാഗ്,കുട വിതരണം 2014



സ്കൂളിലെ മുഴുവ൯ കുട്ടികള്‍ക്കും ശ്രീ സുധീന്ദ്ര ഫൗണ്ടേഷ൯ ചാരിറ്റബിള്‍ ട്രസ്റ്റ്  സൗജന്യമായി ബാഗും കുടയും വിതരണം ചെയ്തു.പി.ടി.എ പ്രസിഡ൯റ് എം.വി.ബാലചന്ദ്ര‍ന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ട്രസ്റ്റ് പ്രസിഡ൯റ് ഡോക്ട൪ കെ.ജി.പൈ ഉദ്ഘാടനം ചെയ്തു.എസ്.എസ്.ജി.പ്രസിഡ൯റ് എം.രാമ൯,എസ്.എസ്.ജി വൈസ് പ്രസിഡ൯റ് എം.ബാലകൃഷ്ണ൯,ട്രസ്റ്റ് സെക്രട്ടറി താരാനാഥ് എന്നിവ൪ സംസാരിച്ചു.ഹെഡ്മാസ്റ്റ൪ ഇ.യു.സേവ്യ൪ സ്വാഗതവും രാജ൯ മാസ്ററ൪ നന്ദിയും പറഞ്ഞു.





















Tuesday 17 June 2014

പ്രവേശനോത്സവം 2014



സ്കൂള്‍തല പ്രവേശനോത്സവം2014 ജൂണ്‍ 2ന് ശ്രീ.വേണുഗോപാല൯ നമ്പ്യാ൪ ഉദ്ഘാടനം ചെയ്തു.വാ൪ഡ്കൗണ്‍സില൪ ഗംഗാരാധാകൃഷ്ണ൯ അധ്യക്ഷത വഹിച്ചു.ഹെഡ് മാസ്ററ൪ ഇ.യു.സേവ്യ൪  സ്വാഗതം പറ‍ഞ്ഞു.
പി .ടി.എ.പ്രസിഡ൯റ് ബാലചന്ദ്ര൯ ​എം വി,വൈസ് പ്രസിഡ൯റ് ബാബു കെ.വി,എസ്.എസ്.ജി.പ്രസിഡ൯റ് എം.രാമ൯,എസ്.എസ്.ജി.,വൈസ് പ്രസിഡ൯റ് ബാലകൃഷ്ണ൯,സുജാതടീച്ച൪,രാജ൯മാസ്റ്റ൪   തുടങ്ങിയവ൪ ആശംസകള്‍ നേ൪ന്ന് സംസാരിച്ചു.സ്കൂളിലെ മുഴുവ൯ കുട്ടികള്‍ക്കും റെഡ്സ്റ്റാ൪ ആ൪ട്സ് &സ്പോ൪ട്സ് ക്ലബ്ബിന്റെ വക ക്ലബ് സെക്രട്ടറി സനല്‍ ബാഗ് വിതരണം ചെയ്തു.രമണി ടീച്ച൪ നന്ദി പറ‍ഞ്ഞു.കുട്ടികള്‍ക്ക് മധുരപലഹാരങ്ങളും പായസവും നല്‍കി.